Monday, June 28, 2010

വീണ്ടും അതേ മഴ....

മഴ തോരാതെ പെയ്യുന്ന മഴ ഒരു രസം തന്നെ ആണ്
ഉള്ളിന്റെ ഉള്ളില്‍ ഒരു കുളിരായി പല ഊര്മാകളെയും ഉണര്‍ത്തുന്ന ഒരനുഭവം
പലപ്പോഴും മഴ ഒരു പെണ്ണിനെ പോലെ ആണെന്ന് തോന്നും
എപ്പെപ്പോള്‍ സ്നേഹിതാ എന്നോ, ശത്രു എന്നോ, കാമിത എന്നോ, എന്നില്ല മാറി മാറി വരുന്ന പ്രകൃതങ്ങള്‍...
മുടി അഴിച്ചിട്ടു ഉറഞ്ഞു തുള്ളുന്ന ഒരു വെളിച്ചപടിനെ പോലെ ആണ് തുലാ വര്‍ഷ മേഖങ്ങള്‍...
കരയാതെ കുഞ്ഞേ എന്നോതുന്ന ഒരമ്മയെ പോലെ ഇടവപ്പാതി....
ദുര എത്ര എന്നില്ലാത്ത ഒരു അഭിസാരികയെ പോലെ കര്കിടക മഴ..
എല്ലാം നഷ്ടപെട്ടവനെ പോലിരിക്കുനവന് കാമുകി എന്ന പോലെ വേനല്‍ മഴ...
നിറഞ്ഞ മനസ്സില്‍ ഒരു ഉന്മാദം പോലെ അവള്‍ വാസന്തമഴ ഒരു ചാറ്റല്‍ മഴ...
എല്ലാം തരുന്ന, ഒന്നും നേടാതെ മടങ്ങുന്ന, എത്ര ശപിച്ചാലും പരിഭവിക്കാത്ത അമ്മയെ പോലെ മഴ......

Thursday, April 15, 2010

വെറുതെ...

ഒരായിരം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ടെങ്കിലും ഒരുവേള വെറുതെ ഇരിക്കാന്‍ ഇസ്ടപെടാത്തവര്‍ ആരുണ്ട്‌ ഈ ഭുമി മലയാളത്തില്‍..
ഇല്ല ആര്‍കും ആവില്ല അത്..
ഇനി ഒരായിരം കാര്യങ്ങള്‍ ചെയ്തു തീര്‍ത്താലും ഒരുവേള എല്ലാം എന്തിനെന്നു.. ,
വെറുതെ എങ്കിലും ചിന്തിക്കാത്തവര്‍ ഉണ്ടാകുമോ...
അതും ഇല്ല തന്നെ...
എല്ലാം വെറുതെ ആണെന്ന് കരുതുമ്പോഴും ഒന്നും ചെയ്യാതിരിക്കാന്‍ കഴിയുമോ?
ഒരു യന്ത്രം കണക്കെ മുന്‍പേ പോയവര്‍ ചെയ്തവ നാമും പിന്തുടരുന്നു എന്ന് മാത്രം...
രീതികള്‍ മാറും,
കാരണങ്ങളും മാറും,
എന്നാലും ആ വെറുതെ എന്ന പല്ലവി മാത്രം മാറാതെ തുടരുന്നു ഇന്നും....
ഇനിയുമെന്നും എന്നും ....

aatmagatham

njan oru puthumukham anu, ee blog lokathil...
Palathum padikan,
Palathum parayan...
Arum vaka vechillenkilum paranjukondirikkan
vanna oru naadan.....
verum oru naadan....